രായ്പൂർ: കമ്യൂണിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരബലിദാനികളായ സൈനികരുടെ വീരതയ്ക്ക് മുന്നിൽ രാജ്യം അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ജഗദൽപൂരിൽ ഇന്നലെ വീരബലിദാനികളായ സൈനികർക്ക് ആദരാഞ്ജലിയർപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി എത്തിയത്.

 

ഛത്തീസ്ഗഢിലെ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ പോരാട്ടം നടക്കുന്ന മണ്ണിൽ ഇന്ന് രാവില തന്നെ എത്താനായി. എല്ലാ വീരബലിദാനികളുടേയും ഭവ്യശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു.ധീര സൈനികരെ രാജ്യം നിങ്ങളുടെ വീരബലിദാനത്തിനും ധൈര്യത്തിനും മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നു. ദേശം മുഴുവൻ നിങ്ങളുടെ വീരബലിദാനത്തിന് മുന്നിൽ ശിരസ്സ് നമിക്കുകയും ഒപ്പം ദു:ഖാർത്തരായ കുടുംബത്തിന് എല്ലാ പിന്തുണയുമർപ്പിക്കുകയാണ്. സൈനികരേ, നിങ്ങളുടെ ബലിദാനം എന്തിന് വേണ്ടിയായിരുന്നുവോ ആ കർമ്മം പൂർത്തീകരിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.’ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

ഇന്നലെ അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നിർത്തിവെച്ചാണ് അമിത് ഷാ ഡൽഹിയിലെത്തിയത്. സുക്മ അതിർത്തിയിലെ പോരാട്ടത്തിന്റെ വിശദവിവരങ്ങൾ രാത്രി തന്നെ  സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുമായും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായും അമിത് ഷാ ചർച്ച ചെയ്തു. ഇന്ന് രാവിലെ റായ്പൂരിൽ വിമാനമിറങ്ങിയ അമിത് ഷാ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗലുമായി സ്ഥിതിഗതികൾ ചർച്ചചെയ്തിരുന്നു. ഉന്നത സേനാ ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.