തൃശൂർ: സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ മുതൽ തുടങ്ങിയ ആവേശം അവസാന നിമിഷവും തൃശൂർ കൈവിട്ടില്ല. പൂരങ്ങളുടെയും പുലികളിയുടെയും തട്ടകത്തിൽ കൊട്ടിക്കലാശത്തിന്റെ പതിവ് ആവേശക്കാഴ്ചകൾ ഉണ്ടായില്ലെങ്കിലും സുരേഷ് ഗോപിയുടെ സജീവസാന്നിധ്യവും റോഡ് ഷോയും പരസ്യപ്രചാരണത്തിന്റെ അവസാനദിനത്തിലും ആവേശം നിറച്ചു. കൊട്ടിക്കലാശമുണ്ടായില്ലെങ്കിലും അതേ ആവേശത്തോടെയാണ് മുന്നണികൾ പ്രചാരണം അവസാനിപ്പിച്ചത്.

ബിജെപിയ്ക്ക് ഏറെ വിജയസാധ്യതയുള്ള നിയോജക മണ്ഡലമാണ് തൃശൂർ. താരത്തിനെ വരവേറ്റുകൊണ്ട് നിരവധി പേരാണ് അണിനിരന്നത്. ഇത്രയും നാൾ ഭരിച്ചവരെ നാണംകെടുത്തിക്കൊണ്ട് ജില്ലയിൽ വികസനം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.

ശക്തമായ പിന്തുണയാണ് സുരേഷ് ഗോപിയ്ക്ക് തൃശൂരിൽ നിന്നും ലഭിക്കുന്നത്. അവസാനദിവസം നടന്ന പ്രചാരണത്തിലും അത് വ്യക്തമായി തെളിഞ്ഞിരുന്നു. എൽഡിഎഫിന്റെ പി ബാലചന്ദ്രനും യുഡിഎഫിന്റെ പത്മജ
വേണുഗോപാലിനുമെതിരെ ആധികാരിക വിജയം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ പ്രവർത്തകർ.

റോഡ് ഷോയ്ക്കിടെ സുരേഷ് ഗോപിയെ കാണാൻ റോഡിലും വീട്ടുമുറ്റത്തുമൊക്കെ വലിയ ആൾക്കൂട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. വിജയിച്ചാൽ ഒരു കോടി രൂപ ചെലവിട്ട് ശക്തൻമാർക്കറ്റ് ഉൾപ്പെടെ നവീകരിക്കുമെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ ചർച്ചയായിരുന്നു