തിരുവനന്തപുരം: സംസ്ഥാനം ഇന്ന് നിശബ്ദ പ്രചരണത്തിലേക്ക്. സ്ഥാനാർത്ഥികൾ അവസാനവേട്ടുമുറപ്പിക്കാനുള്ള തിരക്കിൽ. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. തൊള്ളായിരത്തി അൻപത്തിയേഴു സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കാൻ നാളെ കേരളം പോളിംങ്ങ് ബൂത്തിലേക്ക്.

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. പ്രചാരണ മേളം അവസാനിച്ചതോടെ മുന്നണികളും സ്ഥാനാർത്ഥികളും ഇന്ന് നിശബ്ദപ്രചരണത്തിലാണ്. ദേശീയ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഷോകളും റാലികളുമായി നീണ്ട് നിന്ന പ്രചരണം അവസാനിച്ചതോടെ മുന്നണികൾ വലിയ ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമാണ്. തൊള്ളായിരത്തി അൻപത്തിയേഴു സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടർമാർ നാളെ പോളിംഗ് ബൂത്തുകളിൽ എത്തും. എക്ലാസ് മണ്ഡലങ്ങളുൾപ്പടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് ഇക്കുറി നടക്കുക.

വികസനവും വിശ്വാസവും ചർച്ചയായ തെരഞ്ഞെടുപ്പിൽ ഇക്കുറി ഇരട്ട വോട്ട് വിവാദവും അവസാന ലാപ്പിൽ ഇടംപിടിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും കളം നിറഞ്ഞ പ്രചരണത്തിന് ദേശീയ നേതാക്കളുടെ വരവും ശ്രദ്ദയാർജ്ജിച്ചു. ഇന്ന സ്ഥാനാർത്ഥികൾ ഗൃഹസമ്പർക്കത്തിനാണ് പ്രാധാന്യം നൽകുന്നത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ സംസ്ഥാനത്ത് സുക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.

പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് അറുപതിനായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തെമ്പാടുമായി വിന്യസിച്ചു. 140 കമ്പനി കേന്ദ്ര സേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തിൽ ഇതാദ്യമായാണ് തെരഞ്ഞെടുപ്പിന് സുരക്ഷ ഔരുരക്കുന്നത്. പോളിംഗ് ഏജന്‍റുമാർക്ക് സുരക്ഷാഭീഷണിയുണ്ടെങ്കിൽ പോലീസ് സംരക്ഷണം നൽകും. പോളിംങ്ങ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. കൊറോണ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്നത്.