ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.

ഒരു ലക്ഷത്തിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,25,89,067 ആയി ഉയർന്നു. അതേസമയം 1,16,82,136 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,847 പേർ രോഗമുക്തി നേടി.

കൊറോണയെ തുടർന്നുള്ള 478 മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,65,101 ആയി. വാക്‌സിനേഷൻ ആരംഭിച്ച ശേഷം രാജ്യത്ത് ഇതുവരെ 7,91,05,163 പേർക്ക് പ്രതിരോധ വാക്‌സിൻ നൽകി.

ഒരു ഇടവേളയ്ക്ക് ശേഷം കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നിരുന്നു.