റായ്പൂർ: കേന്ദ്രമന്ത്രി അമിത് ഷാ ബീജാപൂരിലെത്തി. ഇന്നലെ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരബലിദാനം വഹിച്ച സൈനികരുടെ മൃതശരീരത്തിൽ അമിത് ഷാ പുഷ്പചക്രം സമർപ്പിച്ചു. സി.ആർ.പി.എഫ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അമിത് ഷാ പോരാട്ടം നടന്ന ഭൂമിയിലെത്തിയത്.

ആകെ 23 സൈനികരാണ് ഇന്നലെ നടന്ന ഏറ്റുമുട്ടലിനിടെ ബലിദാനികളായത്. ഇതിനിടെ സൈനികർ 30 കമ്യൂണിസറ്റ് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു