കണ്ണൂർ: കണ്ണൂരിൽ എൻഡിഎ വനിതാ സ്ഥാനാർത്ഥിയെ കൊല്ലുമെന്ന് ഭീഷണി. പേരാവൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സ്മിതാ ജയമോഹന് നേരെയാണ് ഭീഷണി. സ്മിതാ ജയമോഹനെ കൊല്ലുമെന്ന് പറഞ്ഞ് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ ഊമക്കത്ത് ലഭിക്കുകയായിരുന്നു.

സംഭവത്തിൽ ബി.ജെ.പി നേതൃത്വം ജില്ലാ കലക്ടർക്ക് പരാതി നൽകി. സിപിഎം ശക്തി കേന്ദ്രങ്ങളായ മുടക്കോഴിമലയിലും മുടക്കോഴിയിലും പ്രചാരണത്തിനെത്തിയ സ്മിത ജയമോഹനെ സിപിഎം പാർട്ടി ഗുണ്ടകൾ തടഞ്ഞത് മണ്ഡലത്തിൽ രാഷ്ട്രീയ വിവാദമായിരുന്നു.

സംഭവത്തിൽ പരാതി നൽകിയ ബിജെപി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സ്ഥാനാർത്ഥിയുടെ ഫ്‌ളക്‌സുകൾ ഉൾപ്പെടെ വലിയ തോതിൽ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനൊടുവിലാണ് ഊമക്കത്തും ലഭിച്ചത്.