ന്യൂഡൽഹി : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കമ്യൂണിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചസൈനികരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ധീരജവാന്മാരുടെ ജീവത്യാഗം ഒരിക്കലും വെറുതെയാകില്ല. പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ- നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. കമ്യൂണിസ്റ്റ് ഭീകരുടെ ആക്രമണത്തിൽ 5 ജവാന്മാരാണ് വീരമൃത്യുവരിച്ചത്. 20 ഓളം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു.