വയനാട് : മുഖ്യമന്ത്രി പിണറായി വിജയനോട് വീണ്ടും ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് മീനങ്ങാടിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോദ്യങ്ങൾ ഉയരുമ്പോൾ അദ്ദേഹത്തിനു ദേഷ്യമാണ്. തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് അദ്ദേഹത്തോട് വിനയപൂർവം അഭ്യർഥിക്കുകയാണ് .

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തിന് സഹായം നല്‍കിയോ എന്ന അദ്ദേഹം ചോദിച്ചു . എയര്‍പോര്‍ട്ടില്‍ പിടിച്ചുവച്ച സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നോ?. ആരോപണവിധേയയായ വനിത എന്തിനാണ് നിരന്തരം മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്നത് എന്നും അമിത് ഷാ ചോദിച്ചു. ഈ ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ ദേഷ്യം പിടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രഭരണം അവിശ്വാസികളിൽനിന്ന് എടുത്തുമാറ്റി വിശ്വാസികൾക്കു കൈമാറുകയെന്നതാണ് എൻഡിഎ നയം . അയ്യപ്പ ഭക്തരുടെ നേരെ ലാത്തിചാർജ് നടത്തിയവരാണ് എൽഡിഎഫ് സർക്കാർ. എൽഡിഎഫ് അവിശ്വാസികളുടെ ക്രൂരമുഖം കാട്ടിയപ്പോൾ കോൺഗ്രസുകാർ മിണ്ടാതിരിക്കുകയായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.