മുംബൈ : ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊറോണ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. രോഗ വിവരം അക്ഷയ് കുമാർ തന്നെയാണ് സാമൂഹിക മാദ്ധ്യമത്തിലൂടെ അറിയിച്ചത്.

രാവിലെ കൊറോണ സ്ഥിരീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. അടിയന്തിര വൈദ്യ സഹായം തേടിയിട്ടുണ്ട്. അടുത്തിടെ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകുകയും, കൊറോണ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. രോഗം ഭേദമായി എത്രയും വേഗം തിരിച്ചുവരും- അക്ഷയ് കുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പുതിയ ചിത്രമായ രാമസേതുവിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് 53 കാരനായ അക്ഷയ് കുമാറിന് കൊറോണ സ്ഥിരീകരിച്ചത്. അക്ഷയ് കുമാറിന്റെ അസുഖം വേഗം ഭേദമാകട്ടെയെന്ന് ആരാധകർ ആശംസിച്ചു.