ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,24,85,509 ഉയർന്നു. 513 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.

കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തു വിട്ടത്. 60,048 പേർ കൊറോണ ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നിലവിൽ 6,91,597 പേരാണ് രാജ്യത്ത് ചികിത്സയിൽ ഉള്ളത്. 1,16,29,289 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. 1,64,623 പേർക്കാണ് കൊറോണയെ തുടർന്ന് ഇതുവരെ ജീവൻ നഷ്ടമായിരിക്കുന്നത്.

കൊറോണ വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 7,59,79,651 പേർക്ക് വാക്‌സിൻ നൽകി.