ന്യൂഡൽഹി: ഈസ്റ്റർ ആഘോഷിക്കുന്ന മുഴുവൻ ക്രൈസ്തവ മതവിശ്വാസികൾക്കും ആശംസകളറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദി യും. ‘ഈസ്റ്റർ ദിനത്തിന്റെ പാവനസ്മരണയിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേരുന്നു. ലോകത്താകമാനവും ഇന്ത്യയിലും ജീവിക്കുന്ന ക്രൈസ്തവ സഹോദരങ്ങൾക്ക് ആശംസകൾ.’ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.

ഈ സന്തോഷത്തിന്റെ സുദിനത്തിൽ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സമൂഹ്യഐക്യത്തിന്റേയും മൂല്യങ്ങൾ നമ്മുടെ രാജ്യത്തിന് ഐശ്വര്യവും അഭിവൃദ്ധിയും ആഹ്ലാദവും സമ്മാനിക്കട്ടേയെന്നും രാഷ്ട്രപതി ആശംസാ സന്ദേശത്തിലൂടെ അറിയിച്ചു. ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ ഇരുന്നാണ് രാംനാഥ് കോവിന്ദ് ഈസ്റ്റർ ആശംസകൾ നേർന്നത്.

യേശുദേവന്റെ ഭക്തിനിർഭരവും പുണ്യംനിറഞ്ഞതുമായ വചനങ്ങളും സന്ദേശങ്ങളും ഓർക്കേണ്ട നാളുകളാണിത്. അദ്ദേഹം ഊന്നൽ നൽകിയ സമൂഹ്യശാക്തീകരണമാണ് ഈ ലോകത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെ സ്വാധീനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ഈസ്റ്റർ സന്ദേശമായി പറഞ്ഞു.