കോട്ടയം : കോട്ടയത്തിന്റെ വികസന നേട്ടങ്ങക്ക്… ആദരവ് അർപ്പിച്ച് കലാ -സാംസ്‌കാരിക -പൊതു രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾളും-പല പ്രായത്തിൽഉള്ള പൊതുജനങ്ങളും അടക്കമുള്ളവർ ചേർന്ന് വരച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ ഇരുത്തഞ്ച് അടി ഉയരമുള്ള ഭീമൻ ഛായചിത്രം ശ്രദ്ദേയ മാകുന്നു.മുൻപ് ഒരു ജന പ്രതിനിധിക്കും ഇതുപോലെ ഒരു അംഗീകാരം ലഭിച്ചിട്ടില്ല.ജനിച്ചു വളർന്ന നാട്ടിൽ ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോട് പ്രകടിപ്പിക്കുന്ന കളർപ്പില്ലാത്ത സ്നേഹവും, കരുതലും ആണ് ഇത്തരം ഒരു അംഗീകാരം ഈ മാതൃകാ ജന പ്രതിനിധിയിലേക്ക് എത്തിചേരാൻ ഇടയാക്കിയത് ….മുതിർന്ന വരും പുതിയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ജനപ്രതിനിധി ഇത്തവണ ചരിത്ര ഭൂരിപക്ഷം നേടും എന്നാണ് മനസ്സിക്കുന്നത്. വിശാല കോട്ടയം.. എന്ന ലക്ഷ്യം സഫലമാക്കാൻ ഈ ജന പ്രിയ എം എൽ എ കൂടുതൽ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് തന്നെ കോട്ടയത്തെ ജനസമൂഹം കരുതുന്നു. തിരുവഞ്ചൂർ രാധ കൃഷ്ണനെ വിജയിപ്പിക്കുന്നതിൽ കോട്ടയം കാർ രാഷ്ട്രീയം പോലും നോക്കാറില്ല എന്നുള്ളതാണ് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളും സൂചിപ്പിക്കുന്നത്… ആധുനിക കോട്ടയം എന്ന ലക്ഷ്യത്തിലേക്കു കോട്ടയത്തെ നയിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഇത്തരത്തിൽ ഒരു ആദരവു നൽകാൻ നേതൃത്വം നൽകിയത് കോട്ടയം സൗഹൃദ വേദി എന്ന പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയാണ്.യുവ സംവിധായകനും, നടനുമായ രമേശ്‌ പിഷാരടി ഛായാചിത്രം അനാഛാദനം ചെയ്തു. സമർപ്പണ സമ്മേളനം ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു ഉത്ഘാടനം ചെയ്തു സൗഹൃദ വേദി പ്രസിഡന്റ് ടി. എസ്. അൻസാരി അധ്യക്ഷത വഹിച്ചു, കോട്ടയം മുൻസിപ്പൽ ചെയർപെഴസൻ ബിൻസി സെബാസ്ത്യൻ, പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എബ്രഹാം ഇട്ടിചെറിയ, ടി. ആർ. ഉദയകുമാർ, അർജുൻ രാധാകൃഷ്ണൻ, രഞ്ജിത്ത്. എം. ആർ, ശ്രീകാന്ത് കളരിക്കൽ, എൻ ജയചന്ദ്രൻ, എൻ. എസ്. ഹരിച്ചദ്രൻ,എസ് ഗോപകുമാർ, നന്തിയോട് ബഷീർ, അബു ബക്കർ കെ. ഒ.ആന്റോജോസഫ്,വൈ ശാഖ് പി. കെ,അസിസ് കുമാര നല്ലൂർ, യഷ്വന്ത്‌ സി നായർ,എന്നിവർ പ്രസംഗിച്ചു. കോട്ടയത്തെ ജനങ്ങൾ എന്റെ ഹൃദയത്തിന്റെ ഭാഗം ആണെന്നും. എന്നും എന്നും ഞാൻ അവരോടൊപ്പം ഉണ്ടാവു മെന്നും വികാരഭരതനായി നന്ദി രേഖ പ്പെടുത്തി കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ. എ പറഞ്ഞു.