കൊച്ചി : ഇടപ്പള്ളി ലുലു മാളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തി. സാധനങ്ങൾ കൊണ്ടുപോകുന്ന ട്രോളിയിൽ നിന്നുമാണ് തോക്കും അഞ്ച് വെടിയുണ്ടകളും കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ട്രോളി വൃത്തിയാക്കുകയായിരുന്ന ജീവനക്കാരാണ് തോക്ക് ആദ്യം കണ്ടത്. തുടർന്ന് വിവരം ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു. തോക്ക് ഉപേക്ഷിച്ചയാളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്