ബദിയടുക്ക: നിരവധി ബിജെപി പ്രവർത്തകരുടെ രക്തം വീണ കേരളത്തിന്റെ മണ്ണിൽ ഇത്തവണ നിരവധി താമരകൾ വിരിയുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാസർകോട് ബദിയടുക്കയിൽ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ വീണ ബിജെപി പ്രവർത്തകരുടെ ചോരയ്ക്ക് ഇത്തവണ ജനങ്ങൾ മറുപടി പറയുമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

സിപിഎം ചൈനയ്ക്കും കോൺഗ്രസ് അമേരിക്കയ്ക്കും ഒപ്പമാണ്. ഭാരതത്തിന്റെ സംസ്‌കാരത്തിനൊപ്പം നിൽക്കുന്നത് ബിജെപി മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ സോളാർ തട്ടിപ്പിനെ വിമർശിച്ച പിണറായി സർക്കാർ സ്വർണ്ണത്തട്ടിപ്പ് നടത്തിയാണ് ജനങ്ങളെ വഞ്ചിച്ചതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. മത്സ്യക്കച്ചവടത്തിൽ പോലും അഴിമതി നടത്തിയ സർക്കാരാണ് കേരളത്തിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

നൂറുകണക്കിന് പ്രവർത്തകരാണ് ബദിയടുക്ക കൃഷിഭവൻ പരിസരത്ത് നിന്നും ആരംഭിച്ച് ബസ് സ്റ്റാന്റിന് സമീപത്ത് സമാപിച്ച റാലിയിൽ പങ്കെടുത്തത്.