ന്യൂ​യോ​ര്‍​ക്ക് : ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ന്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് നിരീക്ഷണത്തില്‍ . കോ​വി​ഡ് ബാ​ധി​ത​നാ​യ വ്യ​ക്തി​യു​മാ​യി സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യെ​ന്നും അ​തി​നാ​ല്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തില്‍ പ്രവേശിക്കുകയാണെന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു .

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. 10 ദി​വ​സ​ത്തേ​ക്ക് വീ​ട്ടി​ലി​രു​ന്നു ത​ന്നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി​യെ ഒ​ന്നി​ച്ച്‌ നേ​രി​ട​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​ഹ്വാ​നം ചെ​യ്തു.