തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലേയ്ക്ക്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് ദേശീയ നേതാക്കൾ പ്രചാരണം ശക്തമാക്കുന്നത്. തമിഴ്‌നാട്ടിൽ നടക്കുന്ന പ്രചാരണ പരിപാടികളിൽ പങ്കെടുത്ത ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക.

ഇന്ന് വൈകീട്ട് 3.30 ഓടെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന പൊതു പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് 5 മണിയ്ക്ക് കോഴിക്കോട് റോഡ് ഷോ നടത്തും. തമിഴ്‌നാട്ടിലെ തൗസന്റ് ലൈറ്റ്‌സിലും തിരുനെൽവേലിയിലും നടക്കുന്ന പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തിയിരുന്നു. കഴക്കൂട്ടത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്.

അതേ സമയം പ്രചാരണത്തിന്റെ അവസാനം കൊട്ടിക്കലാശം അനുവദിക്കില്ല. കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രത്യേക നിർദ്ദേശം പുറത്തിറക്കിയത്.