കോ​ട്ട​യം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി. കോ​ട്ട​യം തെ​ള്ള​കം നെ​ടു​മ​ല​ക്കു​ന്നേ​ല്‍ ടോ​മി​യു​ടെ ഭാ​ര്യ മേ​രി(50) ആ​ണ് മ​രി​ച്ച​ത്. ടോ​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ ടോ​മി മേ​രി​യു​മാ​യി വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​നി​ടെ ചു​റ്റി​ക കൊ​ണ്ട് ടോ​മി മേ​രി​യെ അ​ടി​ച്ചു വീ​ഴ്ത്തി. തു​ട​ര്‍​ന്ന് ഇ​രു​മ്ബ് ക​മ്ബി കൊ​ണ്ട് ത​ല​യ്ക്ക് പി​ന്നി​ല്‍ അ​ടി​ച്ചു.

മേ​രി മ​രി​ച്ചെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ള്‍ ക​ണ്ണൂ​ര്‍ ഇ​രി​ട്ടി​യി​ലെ സ​ഹോ​ദ​ര​നെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ ടോ​മി വി​വ​രം അ​റി​യി​ച്ചു. ഇ​രി​ട്ടി​യി​ലു​ള്ള സ​ഹോ​ദ​ര​ന്‍ അ​തി​ര​മ്ബു​ഴ വേ​ദ​ഗി​രി​യി​ലു​ള്ള സ​ഹോ​ദ​ര​നോ​ട് കാ​ര്യം പ​റ​ഞ്ഞു. അ​ദ്ദേ​ഹ​മാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.