പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോന്നിയിൽ കെ സുരേന്ദ്രന് വോട്ടുതേടാന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി എത്തിയത്. പരിപാടിയിൽ പത്തനംതിട്ട ജില്ലയിലെയും ആലപ്പുഴ ജില്ലയിലെ രണ്ടി മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. പത്തനംതിട്ട മുൻസിപ്പൽസ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ എത്തിയ പ്രധാനമന്ത്രി റോഡ് മാർഗ്ഗമാണ് പ്രമാടത്തേക്ക് എത്തിയത്.