വയനാട്: വയനാട് നടവയലിൽ വീണ്ടും കാട്ടാന ആക്രമണം. ആനയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. നടവയൽ നെയ്ക്കുപ്പ സ്വദേശിനി ഗംഗാദേവി ആണ് മരിച്ചത്. 48 വയസായിരുന്നു.

വീടിന് സമീപത്തെ വനാതിർത്തിയോട് ചേർന്നാണ് ആനയുടെ ആക്രമണം ഉണ്ടായത്. വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇവിടെ കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു