പത്തനംതിട്ട : ശരണം വിളിച്ച് തന്റെ പ്രസംഗമാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റാന്നിയിലെ വിജയ റാലിയെ അഭിസംബോധന ചെയ്തുള്ള പ്രസംഗമാണ് ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന് നാല് വട്ടം ശരണം വിളിച്ച് ആരംഭിച്ചത്. കവിയൂർ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ആറന്മുള പാർത്ഥ സാരഥി ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി ദുഃഖവെള്ളി ദിനത്തിൽ ക്രിസ്തുവിന്റെ ത്യാഗത്തെയും സ്മരിച്ചു.