തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിലെ ക്രമക്കേടിൽ അതൃപ്തി അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക പരിശോധിക്കുന്നതിന് ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു. ബിഹാർ സിഇഒ എച്ച് ആർ ശ്രീനിവാസയാണ് കേരളത്തിലെത്തിയത്. ഐടി വിദഗ്ധ സംഘവും അദ്ദേഹത്തിനൊപ്പമുണ്ട്.

സംസ്ഥാനത്തെ ഇരട്ട വോട്ടുകൾ സംബന്ധിച്ച ആരോപണം തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിശദമായ പരിശോധനയ്ക്ക് കമ്മീഷൻ ഉദ്യോഗസ്ഥനെ അയച്ചത്. ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഇന്നലെ ഹൈക്കോടതി തീർപ്പാക്കിയിരുന്നു.

ചെയ്യുന്നുള്ളൂവെന്ന് ഉറപ്പു വരുത്തണമെന്ന് നിർദ്ദേശിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ അംഗീകരിച്ചിരുന്നു. ഇരട്ട വോട്ട് ഉള്ളവർ ബൂത്തിൽ എത്തിയാൽ സത്യവാങ്മൂലം എഴുതി വാങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ പ്രധാന നിർദ്ദേശം.