മുംബൈ : ബോളിവുഡ് താരം ആലിയ ഭട്ടിന് കൊറോണ സ്ഥിരീകരിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. വീട്ടിൽ ക്വാറന്റൈനിലാണെന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള എല്ലാ സുരക്ഷാ മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും താരം അറിയിച്ചു.

ആലിയയുടെ കാമുകനും ബോളിവുഡ് നടനുമായ രൺബീർ സിംഗിന് മാർച്ചിൽ കൊറോണ സ്ഥിരീകരിച്ചിരുന്നു. ആലിയയും പരിശോധനയ്ക്ക് വിധേയയായെങ്കിലും നെഗറ്റീവ് ആയിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് രൺബീർ രോഗമുക്തി നേടിയത്. അതിന് പിന്നാലെ ആലിയയ്ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു