മലപ്പുറം: സൈലന്റ് വാലി നാഷണൽ പാർക്കിൽ ചീച്ചിപ്പാറ വനത്തിൽ രണ്ട് വർഷം പഴക്കമുള്ള കൊമ്പനാനയുടെ ജഡം കണ്ടെത്തി. കൊമ്പ് നഷ്ടപ്പെട്ട നിലയിലാണ് ജഡം കണ്ടെത്തിയത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊമ്പിന് വേണ്ടി വേട്ടയാടിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. മണലിയാംപാടം, കണ്ണംപള്ളി, കൽകുണ്ട് നീലിക്കൽ പ്രദേശങ്ങളിൽ നായാട്ട് പതിവാണെങ്കിലും ഉദ്യോഗസ്ഥർ സംഭവം മറച്ചുവെക്കുകയാണെന്ന ആരോപണവും ശക്തമാണ്.

രണ്ട് വർഷം മുൻപ് മണലിയാംപാടം ഭാഗത്ത് രണ്ട് ആനകൾ ചെരിഞ്ഞിരുന്നു. മാസങ്ങൾക്ക് ശേഷം പ്രതികളെയും ആനക്കൊമ്പും, തോക്കും കണ്ടു കിട്ടിയിരുന്നു. ഇതുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നും പരിശോധിക്കും.