ശ്രീനഗർ: ജമ്മുകശ്മീരിലെ ബി.ജെ.പി നേതാവിനെ വധിക്കാൻ ശ്രമിച്ചത് പ്രദേശവാസികളായ ലഷ്‌ക്കർ ഭീകരരെന്ന് പോലീസ്. ബി.ജെ.പി നേതാവ് അൻവർ ഖാന്റെ വീടിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ ഒരു അംഗരക്ഷൻ വെടിയേറ്റ് മരിക്കുകയും ചെയ്തു. ഭീകരർ എത്തിയത് സ്ത്രീകളെന്ന വ്യാജേനയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബുർഖ ധരിച്ചവർ വീട്ടിലെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും തുടർന്ന് വെടിവെയ്ക്കുകയുമായുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പ്രദേശ വാസികളും ലഷ്‌ക്കർ ബന്ധവുമുള്ള ഷാഹിദ് ഖുർഷീദും, ഉബൈദ് ഷാഫിയുമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് ഭീകരരെകുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
വ്യാഴാഴ്ച പകൽ 11.30നാണ് ശ്രീനഗർ മേഖലയിൽ അൻവർ ഖാന്റെ വീടിന് നേരെ ആക്രമണം നടന്നത്.

ചെറുത്തുനിന്ന അംഗരക്ഷൻ വെടിയേറ്റ് വീഴുകയായിരുന്നു. പ്രാഥമിക അന്വേ ഷണത്തിലാണ് ലഷ്‌ക്കർ ഇ തൊയ്ബയുടെ പങ്കിനെ പറ്റി പോലീസിന് സൂചന ലഭിച്ചത്. പോലീസുകാരനായ റമീസ് രാജയാണ് വെടിയേറ്റ് മരിച്ചത്. ഭീകരർ റമീസിന്റെ തന്നെ തോക്ക് തട്ടിയെടുത്ത് വെടിവെയ്ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.