പത്തനംതിട്ട: പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി പത്തനംതിട്ട. കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയംമൈതാനിയിൽ നടക്കുന്ന വിജയ റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കുക. പത്തനംതിട്ട മുൻസിപ്പൽസ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗ്ഗമാണ് ആണ് പ്രമാടത്ത് എത്തുക. ശബരിമലഉൾപ്പെടുന്ന ജില്ലയിൽ പ്രധാനമന്ത്രി ആദ്യമായി എത്തുമ്പോൾ ശബരിമല വിഷയത്തിൽ അദ്ദേഹത്തിൻറെപ്രതികരണത്തിനാണ് ഏവരും കാത്തിരിക്കുന്നത്.

ഉച്ചയ്ക്ക് 1.15 ന് കോന്നിയിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി 2.05ന് അവിടെ നിന്നുംകന്യാകുമാരിയിലേക്ക് പോകും. തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രിപങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകിട്ട് 5ന്  അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കും.

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. ഇത് രണ്ടാംതവണയാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നേരിട്ടെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിപങ്കെടുക്കുന്ന പരിപാടികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മനഃപൂര്‍വം അനുമതി നിഷേധിച്ചിരുന്നു. കോന്നിയില്‍പ്രധാനമന്ത്രിക്ക് ഹെലികോപ്ടറില്‍ വന്നിറങ്ങാനുള്ള ഹെലിപ്പാട് നിര്‍മിക്കുന്നതില്‍ സംസ്ഥാന ഭരണകൂടംആശയക്കുഴപ്പം സൃഷ്ടിച്ചു. തിരുവനന്തപുരത്ത് പരിപാടിക്ക് അനുമതി ചോദിച്ച ഗ്രൗണ്ടുകളിലൊന്നും തന്നെ അനുമതിനല്‍കാതെ തികച്ചും നിഷേധാത്മക നിലപാട് സ്വീകരിച്ചതും വിവാദമായിരുന്നു. ആശങ്കകൾക്കൊടുവിൽ തെരഞ്ഞെടുപ്പ്കമ്മീഷന്‍ ഇടപെട്ടാണ് തിരുവനന്തപുരത്തെ വേദി ഒരുക്കുന്ന കാര്യത്തിലും തീരുമാനമായത്.

പ്രധാനമന്ത്രിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് എൻഡിഎ പ്രവർത്തകർ കാണുന്നത്. കേരളത്തിലെ ഇടത്വലത് മുന്നണികൾക്കെതിരായ ആരോപണങ്ങൾ എൻഡിഎക്ക് അനുകൂലമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർചൂണ്ടിക്കാട്ടുന്നത്. ഇതിന് ആക്കം കൂട്ടുന്നതാണ് പ്രധാനസേവകന്റെ വരവും.