കുവൈത്തില്‍ ഇന്ന് 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 126,534 ആയി. ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. ഇതോടെ ആകെ മരണം 782 ആയി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 696 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 117,558 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,194 പേരാണ്. 109 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു.