മലപ്പുറം : പ്രായപൂർത്തിയാകാത്ത മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ. തേഞ്ഞിപ്പാലം സ്വദേശിനിയാണ് അറസ്റ്റിലായത്. യുവതിയുടെ കാമുകനെയും അറസ്റ്റ് ചെയ്തു.

മാർച്ച് 27 നായിരുന്നു സംഭവം. തലപ്പാറയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും ചെനക്കലങ്ങാടിയിലെ സ്വന്തം വീട്ടിലേക്ക് വിരുന്നു വന്ന യുവതി നാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുകയായിരുന്നു. യുവാവുമായി ഓൺലൈൻ വഴിയാണ് യുവതി അടുപ്പത്തിലായത്.

യുവതിയ്‌ക്കെതിരെ ബാലനീതി നിയമ പ്രകാരമാണ് കേസ് എടുത്തത്. യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു