കോട്ടയം: വടവാതൂരിലെ എം.ആര്‍.എഫ്. ഫാക്ടറിയില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദര്‍ശനം നടത്തി. എം.ആര്‍.എഫ്. ഐ.എന്‍.ടി.യു.സി. യൂണിയന്‍ നേതാക്കളായ കുഞ്ഞ് ഇല്ലംപള്ളി, മാത്യു വര്‍ഗീസ്, അജു ചാക്കോ എന്നിവരോടൊപ്പം അവിടുത്തെ തൊഴിലാളികളോട് അദ്ദേഹം വോട്ട് അഭ്യര്‍ഥിച്ചു. ചെട്ടിക്കുന്ന് കുടുംബയോഗത്തിലും യു.ഡി.എഫ്. നാട്ടകം മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു.