കൊച്ചി : വിവിധ പെൻഷനുകളിൽ നിന്നായി പണം തട്ടിയ സംഭവത്തിൽ മുൻ യുഡി ക്ലാർക്കിന് ശിക്ഷ വിധിച്ച് കോടതി. കൊച്ചി കോർപ്പറേഷൻ മുൻ യുഡി ക്ലർക്ക് ടി.ടി സുധീറിനാണ് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്.

ഏഴ് വർഷം കഠിന തടവും, 6,20,000 രൂപ പിഴയുമാണ് കോടതി ശിക്ഷയായി നൽകിയത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധികമായി ശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

2004-05 കാലഘട്ടത്തിലാണ് ഇയാൾ പണം തട്ടിയത്. പെൻഷൻകാരുടെ അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്ന അധിക ചുമതലയും ഇയാൾക്കായിരുന്നു. ഇത് മറയാക്കിയായിരുന്നു സുധീർ പണം തട്ടിയത്.