ദിസ്പൂർ: അസമിൽ രണ്ടാം ഘട്ട വോട്ടിംഗ് ആരംഭിച്ചു. മികച്ച പോളിംഗാണ് സിൽച്ചറിലും നാഗോണിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാവിലെ 7 മണിമുതൽ തന്നെ ഭൂരിഭാഗം ബൂത്തുകളിലും സമ്മതിദായകർ വോട്ട് ചെയ്യാൻ എത്തിയിരുന്നു. 3 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 39 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടിംഗ് നടക്കുന്നത്.
345 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.ഭരണകക്ഷിയായ ബി ജെ പിക്ക് അനുകൂലമായ തരംഗമാണ് സംസ്ഥാനത്തുള്ളത്. മുഖ്യപ്രതിപക്ഷം കോൺഗ്രസ്സാണ്. ആകെ 73.44 ലക്ഷം വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തുകളിലെത്തേണ്ടത്. ആകെ 8998 പോളിംഗ് സ്റ്റേഷനു കളാണുള്ളത്.