ന്യൂഡൽഹി : ഈ വർഷത്തെ ദാദസാഹേബ് ഫാൽക്കെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രജനികാന്തിനാണ് പുരസ്കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. മോഹൻലാൽ, ശങ്കർ മഹാദേവൻ തുടങ്ങിയവർ അടങ്ങിയ ജൂറി പാനലാണ് സ്റ്റൈൽ മന്നന്റെ പേര് ശുപാർശ ചെയ്തതെന്ന് ജാവദേക്കർ പറഞ്ഞു.

ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ചാണ് കേന്ദ്ര സർക്കാർ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം സമ്മാനിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്