കോട്ടയം: ലൗജിഹാദ് വിഷയത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയാണ് ജോസ് കെ.മാണിയിലൂടെ പുറത്തു വന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോണ്‍ഗ്രസ് സിപിഎം മുന്നണികള്‍ പുലര്‍ത്തുന്ന മൗനം ക്രൈസ്തവ സമൂഹത്തോടുള്ള അവഗണനയെന്നു കേന്ദ്ര സഹമന്ത്രി വി.മുരളീധരന് വ്യക്തമാക്കി. കെസിബിസിയും ഇതുസംബന്ധിച്ച് പ്രസ്താവന ഇറക്കി.
സിപിഎമ്മിന് അകത്തു പോലും മുസ്ലിം ലീഗിനു സ്വാധീനമുണ്ട്. അത് കൊണ്ടാണ് ജോസ് കെ.മാണിയുടെ പ്രസ്താവന തിരുത്തിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജോസ് കെ.മാണി മാത്രമല്ല മറ്റു പല രാഷ്ട്രീയ കക്ഷികളും ബിജെപി മുന്നണിയിലേക്ക് വരാന്‍ തയ്യാറാണ്. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നിവ ഒഴിച്ച് എല്ലാ കക്ഷികളെയും ബിജെപി മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് ലൌജിഹാദ് സംബന്ധിച്ച് ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആശങ്ക ഒഴിവാക്കണമെന്ന് ജോസ് കെ.മാണി പ്രസ്താവന ഇറക്കിയത്. ഇതു വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. മുഖ്യമന്ത്രിയും ഇടതുമുന്നണിയും പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നതോടെ ജോസ്. കെ മാണി പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.