കൊല്ലം : കേരളത്തിലേയ്ക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി. അമരവിള ചെക്ക്‌പോസ്റ്റിൽ വെച്ച് നടന്ന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. സംഭവത്തിൽ കൊട്ടാരക്കര സ്വദേശി ദാമോദറിനെ കസ്റ്റഡിയിലെടുത്തു.

തമിഴ് നാട്ടിൽ നിന്നും കെഎസ്ആർടിസി ബസിൽ പണം കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. എക്‌സൈസ് വകുപ്പാണ് ചെക്ക്‌പോസ്റ്റിൽ പരിശോധന നടത്തിയത്