കൊച്ചി : ഇഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് കേസെടുത്തതെന്നാണ് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.