ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൌരവത്തിലാണ് കാണുന്നതെന്ന് മന്ത്രി എ.കെ ബാലന്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കുറ്റപത്രം സമര്‍പ്പിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും എ.കെ ബാലന് പറഞ്ഞു.
അതേസമയം ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്കാണ് ബിനീഷിനെ മാറ്റിയത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്ബത്തിക ഇടപാട് കേസിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.
ബംഗളൂര് സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയായിരുന്നു എന്‍ഫോഴ്സ്മെന്റ്. ചോദ്യം ചെയ്യലിനായി നാര്‍കോട്ടിക് ബ്യൂറോ സംഘവും ബംഗളൂരുവിലെത്തിയിരുന്നു.