മുംബൈ: ഇന്ത്യൻ സാഹിത്യരംഗത്തെ പ്രമുഖമായ സരസ്വതീ സമ്മാൻ പുരസ്‌ക്കാരം മറാഠി സാഹിത്യകാരൻ ഡോ. ശരൺകുമാർ ലിംബാളേയ്ക്ക് ലഭിച്ചു. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുപ്പതാമത് സരസ്വതീ പുരസ്‌കാരമാണ് ലിംബാളേയ്ക്ക് സമ്മാനിക്കുന്നത്. 2018ൽ പ്രസിദ്ധീകരിച്ച സനാതൻ എന്ന കൃതിയ്ക്കാണ് അംഗീകാരം ലഭിച്ചത്. മുഗൾ ബ്രിട്ടീഷ് ഭരണ കാലഘട്ടവും ഇന്ത്യൻ പോരാട്ടങ്ങളും അതിൽ  വനവാസി, ഗോത്രവിഭാഗങ്ങളുടെ പങ്കും പിന്നീട് അവരെ തിരസ്‌ക്കരിച്ചതും വിശദമാക്കുന്ന കൃതിയാണ് സനാതൻ.