തിരുവനന്തപുരം : അഡ്വ. ജോയ്സ് ജോര്‍ജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. ഉടുമ്ബന്‍ചോല നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്സ് ജോര്‍ജ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് വാസുദേവന്റെ കുറിപ്പ്.
ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
അഡ്വ. ജോയ്സ് ജോര്‍ജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
പ്രായഭേദമന്യേ സ്ത്രീകള്‍ മുന്നില്‍ വന്നു കുനിയുകയോ നിവരുകയോ ചെയ്യുമ്ബോള്‍ അശ്ലീലമോ ലൈംഗിക ചോദനയോ മാത്രം തോന്നി ശീലമുള്ളത് കൊണ്ടാണോ മറ്റുള്ളവരില്‍ ജോയ്സ് ജോര്‍ജ്ജ് അത് ആരോപിക്കുന്നത്? നുണ പറഞ്ഞു മലയോര നിവാസികളേ പറ്റിക്കുംപോലെ എളുപ്പമല്ല ഒരു സംസ്കാരം ആര്‍ജ്ജിക്കുന്നത്.
രാഹുല്‍ ഗാന്ധി കേരളത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി എറണാകുളം സെന്റ് തേരസാസാ കോളേജിലെ പെണ്‍കുട്ടികളെ ആയോധന കല പഠിപ്പിക്കുന്നു. ഇതിനെ പരിഹസിച്ചായിരുന്നു ജോയ്സ് ജോരജ്ജിന്റെ പരാമര്‍ശം. രാഹുല്‍ പെണ്‍കുട്ടികള്‍ മാതര്മുള്ള കോളേജുകളിലേ പോകാറുള്ളു എന്നും അവിടെ ചെന്നിട്ട് വിദ്യാര്‍ത്ഥിനികളെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്നു നില്‍ക്കാനും പഠിപ്പിക്കുമെന്നും പറഞ്ഞു. രാഹുല്‍ ഗാന്ധി പെണ്ണു കെട്ടിയിട്ടില്ലെന്നും അദ്ദേഹം വരുമ്ബോള്‍ വളയാനും കുനിയാനും നിന്നേക്കരുത് എന്നും പറഞ്ഞു.
പ്രായഭേദമന്യേ സ്ത്രീകള്‍ മുന്നില്‍ വന്നു കുനിയുകയോ നിവരുകയോ ചെയ്യുമ്ബോള്‍ അശ്ലീലമോ ലൈംഗിക ചോദനയോ മാത്രം തോന്നി ശീലമുള്ളത് കൊണ്ടാണോ മറ്റുള്ളവരില്‍ ജോയ്സ് ജോര്‍ജ്ജ് അത് ആരോപിക്കുന്നത് എന്നും ഹരീഷ് വാസുദേവന്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.