ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നതായി രാജ്നാഥ് സിംഗ് ട്വിറ്ററില്‍ പറഞ്ഞു.
രാഷ്ട്രപതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് എയിംസ് ഡയറക്ടറുമായി സംസാരിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നതായും പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാഷ്ട്രപതിയെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികി ത്സയ്ക്കായി ശനിയാഴ്ച എയിംസിലേക്ക് മാറ്റുകയും ചെയ്തു. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണം തുടരുകയാണെന്നും ആശു പത്രി അധികൃതര്‍ അറിയിച്ചു.