കോവിഡ് എന്ന മഹാമാരിയാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് നാം പാലിക്കേണ്ട മര്യാദകളെക്കുറിച്ച്‌ തൊണ്ണൂറുകളില്‍ തന്നെ ബോധവാനായിരുന്ന ഒരാളുണ്ടെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ രസകരമായ കണ്ടെത്തല്‍.

സാമൂഹിക അകലം, ആര്‍ടിപിസിആര്‍ ടെസ്റ്റ്, ഫെയ്സ് മാസ്ക്, ക്വാറന്റീന്‍ തുടങ്ങിയ കാര്യങ്ങള്‍ പണ്ടേ ശീലിച്ച ഒരാളുണ്ട്. സാക്ഷാല്‍ ബോബി ഡിയോളാണ് ഈ കഥയിലെ നായകന്‍.ഇത് സംബന്ധിക്കുന്ന താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

97-ല്‍ പുറത്തിറങ്ങിയ ഓര്‍ പ്യാര്‍ ഹോ ​ഗയ എന്ന ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തില്‍ ഐശ്വര്യ റായിക്ക് ആര്‍ടിപിആര്‍ ടെസ്റ്റ് നടത്തുന്ന ബോബിയെ കാണാനാവുക. ഇതുപോലെ സാമൂഹിക അകലവും മാസ്ക് ഉപയോ​ഗിക്കേണ്ട ആവശ്യകതയുമൊക്കെ വ്യക്തമാക്കുന്ന ബോബിയുടെ സിനിമാ രം​ഗങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള വീഡിയോ തംര​ഗമാവുകയാണ്.