രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അഞ്ച് മടങ്ങ് വര്‍ധനവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൊറോണ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മിക്ക സംസ്ഥാനങ്ങളിലും കൃത്യമായ രീതിയില്‍ ആളുകളെ ഐസൊലേഷനിലേക്ക് മാറ്റുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹോം ക്വാറന്‍റൈനില്‍ പ്രവേശിക്കാനാണ് സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. ഇത്തരത്തില്‍ ഹോം ക്വാറന്‍റൈനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുമ്ബോള്‍ അവര്‍ അത് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈന്‍ നല്‍കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.