ആറ് പൊതുമേഖല ബാങ്കുകളുടെ ഐഎഫ്‌എസ് സി കോഡുകളില്‍ മാറ്റം ഉടന്‍ വരും. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയോടൊപ്പം ലയിക്കുന്ന ബാങ്കുകളുടെ പുതുക്കിയ കോഡുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, അലഹബാദ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ഐഎഫ്‌എസ് സി കോഡുകളിലാണ് മാറ്റം വരിക.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് ലയിച്ചത്. ആന്ധ്ര ബാങ്കും കോര്‍പറേഷന്‍ ബാങ്കും യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിനോടൊപ്പവും ലയിച്ചു. ഇന്ത്യന്‍ ബാങ്കില്‍ ചേര്‍ന്ന അലഹാബാദ് ബാങ്കിന്റെ കോഡുകള്‍ മെയ് ഒന്നു മുതലും സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കോഡുകള്‍ ജൂലായ് ഒന്നു മുതലുമാണ് മാറുന്നത്.