സിനിമാ പ്രേമികളെ വീണ്ടും ആവേശത്തിലാക്കാന്‍ ഒരുങ്ങുകയാണ് പ്രിയ നടന്‍ ധനുഷ്. താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്കെല്ലാം വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. മാരി സെല്‍വരാജ് ധനുഷിനെ നായകനാക്കി ഒരുക്കുന്ന ‘കര്‍ണന്‍’ അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ്. ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

‘കര്‍ണന്‍’ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ആന്റണി പെരുമ്ബാവൂരിന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മാണ കമ്ബനിയായ ആശിര്‍വാദ് സിനിമാസ് ആണെന്നതാണ് പുതിയ വിവരം. ചിത്രത്തിന്റെ കേരള തിയേറ്ററുകളിലെ പ്രദര്‍ശാനവകാശം ആശിര്‍വാദ് സിനിമാസ് സ്വന്തമാക്കിയിരിക്കുകയാണ്. പരിയേറും പെരുമാള്‍ ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയനായ സംവിധായകന്‍ 1991ല്‍ തിരുനെല്‍വേലിയില്‍ നടന്ന ജാതീയ സംഘര്‍ഷത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

മലയാളി താരം രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. യോഗി ബാബു, ലാല്‍, നടരാജ്, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ഗൗരി കിഷന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പരിയേറും പെരുമാള്‍ ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയനായ വ്യക്തിയാണ് മാരി സെല്‍വരാജ്.