വൈപ്പിന്‍ (എറണാകുളം): പള്ളിപ്പുറത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരില്‍ 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 87 പേരെ പരിശോധിച്ചതിലാണ് 81 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പള്ളിപ്പുറം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ വീട്ടില്‍ 20, 21 തീയതികളിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇതില്‍ സംബന്ധിച്ച തൃശൂര്‍ ഇടമുട്ടം സ്വദേശിയായ ബന്ധുവിന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പലരും കോവിഡ് പോസിറ്റിവ് ആണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് ബാക്കിയുള്ളവരെക്കൂടി പരിശോധനക്ക് വിധേയമാക്കിയതോടെയാണ് 81 പേരില്‍ രോഗബാധ കണ്ടെത്തിയത്. അതിവേഗ വ്യാപനമായതോടെ ബ്രിട്ടനില്‍ കണ്ടെത്തിയപോലുള്ള വകഭേദം സംഭവിച്ച വൈറസ് ആണോയെന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്. സാമ്ബിള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
വിവാഹ വിവരം വീട്ടുകാര്‍ ആരോഗ്യവകുപ്പിനെയോ, പൊലീസിനെയോ മുന്‍കൂട്ടി അറിയിച്ചിരുന്നിെല്ലന്നാണ് സൂചന.പള്ളിപ്പുറം ഒന്ന്, ആറ്, 21,22, വാര്‍ഡുകളില്‍ മാത്രമായി 60 പേര്‍ക്ക് രോഗമുണ്ട്. ബാക്കിയുള്ളവര്‍ രണ്ട് മുതല്‍ എട്ടുവരെയുള്ള വാര്‍ഡുകളില്‍ പെട്ടവരാണ്. ഒന്ന്,21,22 വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് അതിവേഗത്തില്‍ വ്യാപിച്ച സാഹചര്യത്തില്‍ പഞ്ചായത്തില്‍ പരിശോധന വരും ദിവസങ്ങളില്‍ തുടരും.
ജനങ്ങളെ ബോധവത്കരിക്കാന്‍ പഞ്ചായത്ത് തല മോണിറ്ററിങ് സമിതി യോഗം തീരുമാനിച്ചു. അടിയന്തരമായി വാര്‍ഡ്തല ആര്.ആര്.ടി യോഗങ്ങള്‍ ചേരുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. വിവാഹവും മറ്റ് ചടങ്ങുകളും ആരോഗ്യവകുപ്പിെന്റയും പൊലീസിെന്റയും നിര്‍ദേശാനുസരണം മാത്രം നടത്താനും പങ്കെടുക്കുന്നവരുടെ എണ്ണം നൂറായി നിജപ്പെടുത്താനും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനും പൊലീസിന് നിര്‍ദേശം നല്‍കും. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ പ്രസിഡന്റ് രമണി അജയന് അധ്യക്ഷത വഹിച്ചു.