പാലക്കാട്: പാലക്കാട് എന്‍ ഡി എ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ. ശ്രീധരനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ. ശ്രീധരന്‍ കേരളത്തിന്‍്റെ അഭിമാന പുത്രനാണെന്ന് പറഞ്ഞ നരേന്ദ്ര മോദി അദ്ദേഹം ലോകത്തിന് മുന്നില്‍ ഒരു പ്രചോദനമാണെന്നും കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാലക്കാട് എത്തിയതായിരുന്നു അദ്ദേഹം. പ്രചരണവേദിയില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘കേരളത്തില്‍ ഇതുവരെ ഉണ്ടായിരുന്ന എല്‍ ഡി എഫ് – യു ഡി എഫ് ഫിക്സഡ് ഭരണത്തെ ജനങ്ങള്‍ ഇക്കുറി എതിര്‍ക്കും. യുവവോട്ടര്‍മാര്‍ എല്‍ ഡി എഫിലും യു ഡി എഫിലും നിരാശരാണ്. ഇരുമുന്നണികളും പയറ്റുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. കേരള വികസനത്തിന് ഇരു മുന്നണികളും തടസം നിന്നു.’ – പ്രധാനമന്ത്രി ആരോപിച്ചു.