ആലങ്ങാട് (എറണാകുളം): മദ്യപിച്ച് ലക്കുകെട്ട മകെന്റ മര്‍ദനമേറ്റെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ സംസ്കാരം പൊലീസ് തടഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്ത െപാലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
നീറിക്കോട് മെനേലി റോഡില്‍ തേവാരപ്പിള്ളി വീട്ടില്‍ അപ്പുക്കുട്ടെന്റ ഭാര്യ ആനന്ദമാണ് (72) ചികിത്സയിലിരിക്കെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 9ന് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച മദ്യപിച്ച് ലക്കുക്കെട്ട മകന് അഭിലാഷ്, അമ്മയുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതിനിടെ നിലത്തേക്ക് തള്ളിയിട്ടതായും പറയുന്നു.
വീഴ്ചക്കിടെ തല െപാട്ടി രക്തം വാര്‍ന്നതിനെ തുടര്‍ന്ന് ആലുവ ജില്ല ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആനന്ദത്തിെന്റ മൃതദേഹം സംസ്കരിക്കാന്‍ തിങ്കളാഴ്ച രാവിലെ 11ഓടെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് തടഞ്ഞത്. ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മറ്റുമക്കള്‍: അനൂപ്, അനിത. മരുമക്കള്‍: സജി, രൂപ.