പാലക്കാട്: ഏതാനും സ്വര്‍ണ നാണയങ്ങള്‍ക്കായി എല്‍.ഡി.എഫ് കേരളത്തെ ഒറ്റുകൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയാണ് പ്രധാനമന്ത്രി.

എല്‍.ഡി.എഫും യു.ഡി.എഫും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പയറ്റുന്നത്. സംസ്ഥാനത്ത് എല്‍.ഡി.എഫ്, യു.ഡി.എഫ് രഹസ്യ ധാരണയുണ്ട്. ഇരു മുന്നണികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കേരളത്തിലെ നിലവിലെ അവസ്ഥക്ക് മാറ്റം വരണം. അതിന് വേണ്ടി വോട്ട് അഭ്യര്‍ഥിക്കാനാണ് കേരളത്തില്‍ വന്നതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.