പ്രമുഖ പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ (31) വാഹനാപകടത്തില്‍ മരിച്ചു. അമൃത്സറിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ദില്‍ജാന്‍ അമൃത്സറില്‍ നിന്നും കര്‍തര്‍പൂരിലേക്ക് പോകുന്നതിനിടെയാണ് ദില്‍ജാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. സംഭവ സ്ഥലത്തു വെച്ചു തന്നെ ദില്‍ജാന്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യയും ഒരു മകളുമുണ്ട്. ഇരുവരും കാനഡയിലാണ്.
പഞ്ചാബിലെ കര്‍തര്‍പൂര്‍ സ്വദേശിയാണ് ദില്‍ജാന്‍. പഞ്ചാബിലെ യുവ ഗായകരില്‍ ശ്രദ്ധേയനായിരുന്നു. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ദില്‍ജാന്‍ സഞ്ചരിച്ച കാര്‍ കൂട്ടി ഇടിച്ചതാണെന്നാണ് വിവരം. അപകടം നടന്ന ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.