രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി മുന്‍ എംപി ജോയ്സ് ജോര്‍ജ്.
പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമാണ് ജോയ്സ് ജോര്‍ജിന്റെ പരിഹാസം.
ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജിന്റെ വിവാദ പ്രസംഗം.
ജോയിസ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസും വ്യക്തമാക്കി.