അസം സ്വദേശിനിയായ നാലരവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം നടത്താത്തത് വിവാദമായി.
പെരുമറ്റത്ത് താമസിക്കുന്ന അസം സ്വദേശികളുടെ കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അടിയന്തര ശസ്ത്രക്രിയയക്കു വിധേയയാക്കിയ കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കുഞ്ഞിെന്റ അച്ഛനും രണ്ടാനമ്മയുമാണ് കൂടെയുള്ളത്. ഇവര്‍ക്ക് ഇതു സംബന്ധിച്ച് അറിവില്ലെന്നാണ് ഇരുവരും പറയുന്നത്. കടുത്ത വയറുവേദനയും വയറ്റില്‍നിന്ന് രക്തം പോകുകയും ചെയ്തതോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്നാണ് മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് കുഞ്ഞിനെ റഫര്‍ ചെയ്തത്.
കുഞ്ഞിെന്റ സ്വകാര്യഭാഗങ്ങളില്‍ മുറിവും പരിക്കും കണ്ടു. കുടല്പൊട്ടിയതായും കണ്ടെത്തി. ഇത് പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിെന്റ ലക്ഷണങ്ങളാണെന്ന് കണ്ടതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചു. ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.