സിപിഎമ്മും കോണ്‍ഗ്രസ്സും ഇസ്ലാമിക ഭീകരവാദത്തിന്റെ അജണ്ട ഏറ്റെടുത്തിരിക്കുന്നുവെന്നും ,ലൗജിഹാദിനെയും ഭീകരവാദ അജണ്ടയെയും പിന്തുണയ്ക്കുന്നവര്‍ക്ക് ജനം ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും തിരുവനന്തപുരം കാട്ടക്കട നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പികെ കൃഷ്ണദാസ് പറഞ്ഞു.
ലൗജിഹാദ് വിഷയത്തില്‍ തുറന്നുപറച്ചില്‍ നടത്തിയ ജോസ് കെ മാണിയെ ഇടതുമുന്നണി ഒറ്റപ്പെടുത്തുന്നതും ഭീകരവാദത്തിന്റെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ ഭീകരസംഘടനകള്‍ നിശ്ചയിക്കുന്ന അജണ്ടകള്‍ നടപ്പാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മത്സരിക്കുകയാണ്.ക്രൈസ്തവ സഭാ അധ്യക്ഷന്മാരും വിശ്വാസികളും ലൗജിഹാദ് സംബന്ധിച്ച അവരുടെ ആശങ്ക പങ്കുവെച്ചിട്ടും അതൊന്നും മുഖവിലയ്ക്കെടുക്കാന്‍ ഇരുമുന്നണികളും തയ്യാറായിട്ടില്ലെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. ഭൂരിപക്ഷ സമുദായങ്ങളോടും ക്രൈസ്തവ വിശ്വാസികളോടും ഇരുമുന്നണികളും സ്വീകരിക്കുന്ന നയത്തിനുള്ള മറുപടി ജനം ബാലറ്റിലൂടെ നല്കുമെന്നു അദേഹം പറഞ്ഞു.
ലൗജിഹാദ് വിഷയത്തില്‍ മുന്‍നിലപാട് തിരുത്തി ജോസ് കെ മാണി രംഗത്തുവന്നിരുന്നു. വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാട് തന്നെയാണ് കേരളാ കോണ്‍ഗ്രസിന് ഉള്ളതെന്നാണ് ജോസ് കെ മാണി പറഞ്ഞത് . ജോസ് കെ മാണിയുടെ മുന്‍ നിലപാടിനെ പിന്തുണച്ച് കെസിബിസി രംഗത്തുവന്നു. എന്നാല്‍ പിണറായി വിജയനെ ഭയന്ന് ജോസ് കെ മാണി പിന്നീട് നിലപാട് മാറ്റുകയും ചെയ്തു ജിഹാദിന്റെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി ആവശ്യപ്പെട്ടു.